Trending

കാണാതായ കുഞ്ഞിനെ കണ്ടെത്തി





തിരുവനന്തപുരത്ത് നിന്ന് കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തി. കേരളാ പൊലീസിന് നന്ദിയെന്ന് കുട്ടിയുടെ പിതാവ്. കൊച്ചുവേളി റയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി. എസ്എടി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.  

കുട്ടി എങ്ങനെ കൊച്ചുവേളി റയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയിലെത്തിയെന്ന് അന്വേഷണം ആരംഭിച്ചു. കുട്ടിയെ ആരോ കൊണ്ട് നിര്‍ത്തിയതെന്ന് സംശയം. പകലൊന്നും കുട്ടിയെ അവിടെ കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍.  

Post a Comment

Previous Post Next Post