താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക ബജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അരവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൗദ ബീവി അവതരിപ്പിച്ചു.
യോഗത്തിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ടി അയ്യൂബ് ഖാൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മഞ്ജിത കെ കെ , ഗ്രാമ പഞ്ചായത്ത് മെമ്പർമാരും , താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പ്രകാശ് കെ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
താമരശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ വികസന പ്രവർത്തങ്ങൾക്കായി ആവശ്യമായ പിൻബലം നൽകുന്നതിനായാണ് 38,50,84,730 (മുപ്പത്തിയെട്ടു കോടി അമ്പതുലക്ഷത്തി എൺപത്തിനാലായിരത്തി എഴുന്നൂറ്റി മുപ്പതമുപ്പത് ) രൂപ വരവും 34,28,02000( മുപ്പത്തിനാല് കോടി ഇരുപത്തിയെട്ട് ലക്ഷത്തി രണ്ടായിരം) രൂപ ചെലവും 4,22,82,730( നാലു കോടി ഇരുപത്തിരണ്ട് ലക്ഷത്തി എൺപത്തിരണ്ടായിരത്തി എഴുനൂറ്റി മുപ്പത്)രൂപ നീക്കിയിരിപ്പും പ്രതീഷിക്കുന്ന താമരശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ എല്ലാ മേഖലകളെയും പ്രതിപാദിക്കുന്ന രീതിയിലാണ് 2024-25 സാമ്പത്തിക വർഷത്തെ കരട് ബജറ്റ് ക്രമപെടുത്തിയിരിക്കുന്നത് .
