പത്തനംതിട്ട കൊടുമണ്ണില്‍ വീടുകളിലെ കിണറ്റില്‍ ആസിഡ് കലര്‍ത്തിയതായി പരാതി.
പരാതിയെ തുടര്‍ന്ന് നാട്ടുകാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നാലുവയസുകാരിക്ക് ശാരിരിക അശ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊടുമണ്‍ മണക്കാട് ജംക്ഷനിലെ പതിനഞ്ച് വീടുകളിലെ കിണറ്റിലാണ് ആസിഡും കരിഓയിലും കലര്‍ത്തിയത്. റബര്‍ തോട്ടമുള്ള വീടുകളിലെ ആവശ്യത്തിന് സൂക്ഷിച്ചിരുന്ന ആസിഡാണ് കിണറ്റിലൊഴിച്ചത്. ചിലയിടത്ത് കരിഓയില്‍ കിണറ്റില്‍ ഒഴിച്ചു. നാലുയസുകാരിക്ക് ആരോഗ്യ പ്രശ്നം ഉണ്ടായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സമീപ വീടുകള്‍ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ആസിഡിന്‍റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാരനായ റിതേഷിനെതിരെയാണ് പരാതി. ഇയാള്‍ സ്ഥിരമായി വീട്ടിലെ സാധനങ്ങള്‍ തകര്‍ക്കുന്നതായും നാട്ടുകാര്‍ പരാതിപ്പെട്ടു.
യുവാസ് സമീപവാസികള്‍ക്കെതിരെ സ്ഥിരമായി പൊലീസില്‍ പരാതി നല്‍കിയിരുന്നതായും പറയപ്പെടുന്നു. രാവിലെ തന്നെ ആസിഡ് സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ആരും വെള്ളം ഉപയോഗിച്ചില്ല.. കിണറുകള്‍ ശുദ്ധീകരിക്കാനുള്ള നടപടി തുടങ്ങി.
