Trending

ചെമ്പ്ര സ്കൂൾ വാർഷികം ഇന്ന്

 

താമരശ്ശേരി: ചെമ്പ്ര ഗവ.എൽ.പി.സ്കൂൾ  അറുപത്തി ഒമ്പതാം വാർഷികാഘോഷ പരിപാടികൾ  വെള്ളിയാഴ്ച നടക്കും. വൈകുന്നേരം 4-ന് നടക്കുന്ന പരിപാടി താമരശ്ശേരി ഗ്രാമപഞ്ചായത്ത്  പ്രസിഡൻ്റ് എ.അരവിന്ദൻ ഉദ്ഘാടനം ചെയ്യും.വാർഡ് മെമ്പർ എം.ടി.അയ്യൂബ്
ഖാൻ അധ്യക്ഷത വഹിക്കും. മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ,
മീഡിയവൺ പതിനാലാം രാവ് റിയാലിറ്റി ഷോ  ഫെയിം അഷികാ വിനോദ് എന്നിവർ അതിഥികളായെത്തും. വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ,  പ്രതിഭകൾക്കുള്ള അനുമോദനം തുടങ്ങിയവ നടക്കുമെന്ന് ഹെഡ്മിസ്ട്രസ് കെ.ടി.ഷൈനി അറിയിച്ചു.

Post a Comment

Previous Post Next Post