Trending

കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയെ ഏൽപ്പിച്ചു



താമരശ്ശേരി: കളഞുകിട്ടിയ പേഴ്സ് ബസ് ഉടമ പോലീസ് മുഖാന്തിരം ഉടമക്ക് തിരികെ നൽകി.


കരുമല പുന്നോരത്ത് വീട്ടിൽ  ചന്ദ്രൻ്റെ പണവും മറ്റ് വിലപിടിപ്പുള്ള രേഖകൾ അടങ്ങിയപേഴ്‌സാണ്  ശ്രീദുർഗ ബസ്സിന്റെ ഉടമയായ 
 ശ്രീജിത്തിന്റെ കൈവശം കിട്ടിയത്, ഇയാൾ അത് താമരശ്ശേരി ട്രാഫിക് പോലീസ് സ്റ്റേഷൻ മുഖാന്തരം ഉടമക്ക് കൈമാറി.

 ശ്രീജിത്ത് നേരത്തെയും ഒരു പവനോളം വരുന്ന സ്വർണ ബ്രേസ്‌ലെറ്റ് ഇതുപോലെ മറ്റൊരു ഉടമസ്ഥനെ ട്രാഫിക് പോലീസ് സ്റ്റേഷൻ മുഖാന്തരം നാല് മാസങ്ങൾക്ക് മുമ്പ് തിരിച്ചേൽപ്പിച്ചിരുന്നു

 

Post a Comment

Previous Post Next Post