Trending

പാലിയേറ്റീവ് പരിചരണ രോഗകൾക്കായി സ്നേഹ യാത്ര സംഘടിപ്പിച്ചു.





താമരശ്ശേരി: താമരശ്ശേരി പഞ്ചായത്തിലെ പാലിയേറ്റീവ് പരിചരണ രോഗികൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു.

താമരശ്ശേരി താലൂക്ക് ആശുപത്രിയുടേയും, ഗ്രാമ പഞ്ചായത്തിൻ്റെയും നേതൃത്വത്തിലാണ് പബ്ലിക്ക് ഹെൽത്ത് ഫീൽഡ് വർക്കിൻ്റെ ഭാഗമായി  സ്നേഹ യാത്ര സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനൊപ്പം, ബോട്ടുയാത്രയും നടത്തുമെന്ന് സംഘാടകർ പറഞ്ഞു.

ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്, ജൂനിയർ എച്ച് ഐ ആര്യ, പാലിയേറ്റീവ് നേഴ്സ് സതി എന്നിവരുടെ നേതൃത്വത്തിലാണ് യാത്ര.

രാവിലെ 9 മണിയോടെ താമരശ്ശേരി താലൂക്ക് ആശുപത്രി പരിസരത്തു നിന്നും യാത്ര പഞ്ചായത്ത് പ്രസിഡൻ്റ് എ അരവിന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.അബ്ബാസ് ആശംസയർപ്പിച്ചു

Post a Comment

Previous Post Next Post