Trending

ബോണി ഓടിയതും കവർച്ചക്കാർ രക്ഷപ്പെട്ടതും ഒരേ വഴിയിലൂടെ...





താമരശ്ശേരി ജ്വല്ലറി കവർച്ച നടത്തിയ സംഘം രക്ഷപ്പെട്ട ജ്വല്ലറിയുടെ പിന്നിലൂടെയുള്ള വഴിയിലൂടെ ആദ്യം ഓടിയതും വലം വെച്ചതും റൂറൽ ഡോഗ് സ്കോഡ് 321 ബോണി എന്ന നായയായിരുന്നു, കടയുടെ പിൻവശത്തുള്ള വഴിയിലൂടെ ഒരു കിലോമീറ്ററോളം ഓടി വയലിൽ എത്തിയിരുന്നു, ഇത് പ്രതികൾക്ക് പ്രാദേശിക സഹായം ലഭിച്ചു എന്ന് ഉറപ്പു വരുത്താൻ അന്വേഷണ സംഘത്തെ സഹായിച്ചു.

പ്രതികൾ വാടകക്ക് താമസിച്ചിരുന്ന വീടിൻ്റെ സമീപത്തെ വഴിയിലൂടെയാണ് ബോണി മണം പിടിച്ച് ഓടിയത്, എന്നാൽ വാടക വീട്ടിലേക്ക് പ്രവേശിച്ചിരുന്നില്ല. വീടിൻ്റെ പ്രവേശന കവാടത്തിൽ എതോ സുഗന്ധദ്രവ്യം കവർച്ച സംഘം സ്പ്രേ ചെയ്തിരിക്കാനാണ് സാധ്യത.

എങ്കിലും പ്രദേശം നല്ല പരിചയമുള്ളവരാണ് കവർച്ചക്ക് പിന്നിൽ എന്ന നിഗമനത്തിൽ എത്തിച്ചേരാൻ ബോണിയുടെ സഞ്ചാരം സഹായമായി.

Post a Comment

Previous Post Next Post