തീരദേശ റോഡിനോട് ചേര്‍ന്നുള്ള നീലിയേടത്ത് കടവിലാണ് അസ്ഥികള്‍ കണ്ടെത്തിയത്. പുഴയോരത്ത് വിശ്രമിക്കാനെത്തിയവരാണ് അസ്ഥികള്‍ ആദ്യം ശ്രദ്ധിച്ചത്. തുടര്‍ന്ന് പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം സംസ്ക്കരിക്കാനുപയോഗിക്കുന്ന ഒരു തുണിയും സമീപത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. എന്നാല്‍ സൂചനകളൊന്നുമില്ല. സമീപകാലത്ത് കാണാതായ ആളുകളെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം.
