കൊടുവള്ളി: വാക്കു തര്‍ക്കത്തിനിടെ യുവാക്കളെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍. കൊടുവള്ളി മാനിപുരം വാരിക്കാട്ടില്‍ പൂജ എന്ന ജംഷാദിനെയാണ് കൊടുവള്ളി ഇന്‍സ്പെക്ടര്‍ സി ഷാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
കൊടുവള്ളി ഞെള്ളോറമ്മല്‍ ആശിഖ്, പാലക്കാംകണ്ടി സജീര്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. സംഭവത്തില്‍ കൊടുവള്ളി പെരിയാംതോട് രാരോത്തുചാലില്‍ ഈരോലി എന്ന മുഹമ്മദ് തമീമിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം മൂന്നിന് രാത്രി കൊടുവള്ളി മാര്‍ക്കറ്റ് റോഡിലെ സ്വകാര്യ കോളേജിന് സമീത്തായിരുന്നു സംഭവം
കൊടുവള്ളി ഫെസ്റ്റിന്റെ ഭാഗമായുള്ള ഗാനമേള നടക്കുന്നതിനിടെ ജംഷാദും കുത്തേറ്റവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനു പിന്നാലെ തമീമും മറ്റൊരാളും സ്ഥലത്തെത്തുകയും ജംഷാദ് കത്തികൊണ്ട് കുത്തുകയുമായിരുന്നു. കുത്തേറ്റ ആഷിഖിന്റെ കുടല്‍ പുറത്തു ചാടിയിരുന്നു. കേസിലെ രണ്ടാം പ്രതിയായ മാനുവിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
എസ് ഐ മാരായ ജിയോ സദാനന്ദന്‍, പി പ്രകാശന്‍, എ എസ് ഐമാരായ ശ്രീജിത്ത്, സപ്‌നേഷ്, സി പി ഒ മാരായ ഷെഫീഖ് നീലിയാനിക്കല്‍, അജില്‍ ഗോപാല്‍, എം സത്യരാജ്, കെ ജിനീഷ്, ഹോം ഗാര്‍ഡ് വാസു എന്നിവരടങ്ങിയ സംഘമാണ് ജംഷാദിനെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
