കോടഞ്ചേരി:
കണ്ടപ്പൻചാലിൽ പവ്വർ ഹൗസ് പ്രോജക്ട് പണി നടക്കുന്നിടത്ത് ഇന്ന് വീണ്ടും പുലിയെ കണ്ടെത്തി.പവ്വർ ഹൗസിൽ സ്ഥാപിച്ച CCtv ക്യാമറയിലാണ് വീണ്ടും പുലിയുടെ ദൃശ്യം പതിഞ്ഞത്.
വ്യാഴാഴ്ച വൈകുന്നേരം മൂന്നു പുലികളെ ഇതേ സ്ഥലത്ത് കണ്ടിരുന്നു.
കഴിഞ്ഞ ദിവസം പ്രദേശം കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ സജീദ്, താമരശ്ശേരി തഹസിൽദാർ എം.പി സിന്ധു, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് ചെമ്പകശ്ശേരി, താമരശ്ശേരി റയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, ജനപ്രതിനിധികൾ തുടങ്ങിയവർ സന്ദർശിക്കുകയും ചെയ്തിരുന്നു.
എന്നാൽ വീണ്ടും പ്രദേശത്ത് പുലിയെ കണ്ടെത്തിയത് ആളുകളിൽ ആശങ്ക ഉളവാക്കുന്നുണ്ട്.
