വടകര:ദേശീയപാതയിൽ കൈനാട്ടിയിൽ ഓട്ടോക്ക് മുന്നിൽ ചാടിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ
ഓട്ടോമറിഞ്ഞ് ഡ്രൈവർ മരിച്ചു .
ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശി പുന്നോർ വീട്ടിൽ സുരേഷ് ബാബുവാണ് (60)മരിച്ചത്. യാത്രക്കാരിയായ ബന്ധു മയൂഖക്ക് (23) പരുക്കേറ്റു. ഇവരെ വടകര പാർക്കോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് മുക്കാളിയിൽ നിന്ന് വടകരക്ക് വരുമ്പോഴാണ് അപകടം. പൂച്ച കുറുകെ ചാടിയപ്പോൾ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് ഓട്ടോ മറിയുകയായിരുന്നു. വാഹനത്തിനടിയിൽ പെട്ട് തലക്കു പരിക്കേറ്റ സുരേഷ് ബാബുവിനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടകര പോലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
