താമരശ്ശേരി. കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ.ഡോ.എം കെ മുനീറിൻ്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നടക്കുന്ന ഗ്രാൻ്റ് കൊടുവള്ളി മണ്ഡലം ഫെസ്റ്റിൻ്റെ താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ നടക്കുന്ന ഗ്രാൻ്റ് വില്ലേജ് ഫെസ്റ്റീയം രണ്ടാം ദിവസം
നവയുഗ ആർട്സ് താമരശ്ശേരി സ്പോൺസർ ചെയ്യുന്ന
ചെമ്പരുന്ത്
നാടൻപാട്ട് കൂട്ടം അവതരിപ്പിക്കുന്ന
നാടൻ പാട്ട് വിരുന്നും
കൂടാതെ ഒപ്പന തിരുവാതിരക്കളി തുടങ്ങീ നാടൻ കലകളും അവതരിപ്പിച്ചു, ഫെസ്റ്റിൻ്റെ വേദിയായ കാരാടി യു .പി സ്കൂളിൽ നടന്ന ചടങ്ങിൻ്റെ ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുമ രാജേഷ് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സൗദാ ബീവി അദ്ധ്യക്ഷതവഹിച്ചു, നവാസ് മാസ്റ്റർ, ഷംസീര്‍ എടവലം, കെ പി കൃഷ്ണൻ, അൻഷാദ് മലയിൽ, ബിൽജു രാമദേശം തുടങ്ങിയവർ സംസാരിച്ചു...
