അന്വേഷകരും, യാത്രികരും
മൂന്നാമത് വാർഷിക പൊതുയോഗം നടത്തി.
ജെസ്‌വിയ ജോസ് പ്രാർത്ഥനാ ഗാനം ചൊല്ലി പരിപാടിക്ക് തുടക്കം കുറിച്ചു,
പ്രസിഡന്റ് വിനോദ് കുമാറിന്റെ അധ്യക്ഷതയിൽ താമരശ്ശേരി പബ്ലിക് ലൈബ്രറി സെക്രട്ടറി പി. കെ. രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രജീഷ്. വി. കെ സ്വാഗതവും, വാർഷിക റിപ്പോർട്ട് അവതരണവും നടത്തി.
ജോസ് ടി. എം പ്രോഗ്രാം അവതരണം നടത്തി. മുതിർന്ന കർഷകൻ ഹംസ പുലിക്കുന്നുമ്മൽ,മിനിസ്ട്രി ഓഫ് ഇന്ത്യ ഹിമാലയൻ മൗണ്ടനീയറിംഗ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ഷംസുദ്ധീൻ, നവാഗത എഴുത്തുകാരി അലീന വികെ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.മുതിർന്ന കർഷകനെ ഉദ്‌ഘാടകൻ പൊന്നാടയണിയിച്ചു.അദ്ദേഹത്തിനുള്ള തെങ്ങിൻ തൈ പ്ലാന്റ്സ് ഔർ പാഷൻ അബ്ദുൾ റഷീദ്ക്ക സമ്മാനിച്ചു.
പ്രദേശത്തെ കലാ സാംസ്‌കാരിക കൂട്ടായ്മയുടെ പ്രതിനിധികളായ കെ. പി. കൃഷ്ണൻ, മജീദ് ഭവനം, ദേവരാജ് മാസ്റ്റർ, നാസർ മാഷ്, അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ട്രഷറർ അഷ്‌റഫ് കുഴിമണ്ണിൽ 2023 ലെ വാർഷിക വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. വാർഷിക റിപ്പോർട്ട്, വരവ് ചെലവ് കണക്ക് ചർച്ച, അംഗീകാരം എന്നിവ നടന്നു.
ജിനോഷ് എന്ന പ്രവർത്തക സമിതി അഗം, തന്റെ ജോലി സംബന്ധമായ തിരക്കുകൾ കാരണവും, പ്രദേശത്തു ഇല്ലാത്തതിനാലും, തന്റെ അസൗകര്യങ്ങൾ അറിയിച്ചതിനാൽ അദ്ദേഹത്തിന് പകരം ഗോപി താമരശ്ശേരി എന്നവരെ പ്രവർത്തക സമിതി അംഗമായി നിർദ്ദേശിച്ചിരുന്നു. അതും യോഗത്തിൽ അറിയിച്ചു അംഗീകാരം തേടി.
അനസ് മാസ്റ്റർ നന്ദിപറഞ്ഞു. എല്ലാവർക്കും ചായയും, ഉണ്ണിയപ്പവും നൽകി.
പ്രശസ്ത കവിയും,ഗാന രചയിതാവുകൂടിയായ പി. ഭാസ്കരൻ മാസ്റ്ററുടെ ഓർമ്മ ദിനമായ ഇന്നലെ അനുസ്മരണം ദേവരാജ് മാസ്റ്റർ നിർവ്വഹിച്ചു.
പ്രദേശത്തെ കലാകാരികൾ അവതരിപ്പിച്ച തിരുവാതിര, സിംഗിൾ ഡാൻസ്, സംഘ നൃത്തം, സെമി ക്ലാസിക്കൽ ഡാൻസ്, നാടോടി നൃത്തം, എന്നിവ അരങ്ങിലേറി. തുടർന്ന് അന്വേഷകരും, യാത്രികരും കൂട്ടായ്മയിലെ അംഗങ്ങൾ അവതരിപ്പിച്ച മെഹ്ഫിൽ, കരോക്കെ എന്നിവ നടന്നു.രാത്രി പത്തുമണിയോടെ പരിപാടികൾ സമാപിച്ചു.
വാർഷികാഘോഷത്തിൽ സഹകരിച്ച വ്യക്തികളെയും, സ്ഥാപനങ്ങളെയും, പ്രോഗ്രാമിന് വരാൻ കഴിയാത്ത സാഹചര്യം അറിയിച്ച അംഗങ്ങളോടുമുള്ള നന്ദിയും അറിയിച്ചു.
