ഈങ്ങാപ്പുഴ, താമരശ്ശേരി, കൊടുവള്ളി, വയനാട്, കൊണ്ടോട്ടി, എയർ പോർട്ട്, എരഞ്ഞിമാവ്, അരീക്കോട്, കോഴിക്കോട് ന്യൂ ബസ് സ്റ്റാൻ്റ്, പാളയം, കമ്മത്തി ലൈൻ, കോഴിക്കോട് റയിൽവേ സ്റ്റേഷൻ, കണ്ണൂർ റയിൽവേ സ്റ്റേഷൻ തുടങ്ങി ഏകദേശം 500ഓളം സി സി ടിവികൾ സംഘം പരിശോധിച്ചിരുന്നു.
താമരശ്ശേരി ഡി വൈ എസ് പി. പി.പ്രമോദിന്റെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർമാരായ പ്രദീപ് .കെ.ഒ, സായൂജ് കുമാർ.എ,, എസ് ഐ മാരായ ജിതേഷ് കെ.എസ്, രാജീവ് ബാബു,ബിജു.പി, ഷിബിൽ ജോസഫ്, ഷാജി. പി,,എ എസ് ഐ മാരായ അഷ്‌റഫ്. വി,, സജീവ്. ടി,, ശ്രീജിത്ത്. എസ്.ഡി,,ഹരിദാസൻ., സീനിയർ സി.പി.ഒ.മാരായ
ജയരാജൻ എൻ.എം,, ജിനീഷ്.പി.പി,, അജിത്.
കെ. കെ,,സിൻജിത്.കെ,,ഷൈജു, ഷിനോജ്.പി പി,,രാകേഷ്, സൈബർ സെൽ
അംഗങ്ങളായ എസ് ഐ സത്യൻ കാരയാട്,, ശ്രീജിത്ത്, റിജേഷ്,നൗഷാദ്. ടി,, ഷിബിൻ,ജുറൈ ജ്,, ലിനീഷ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
ജനുവരി 24.ന്
പുലർച്ചെ ഒരു മണിക്കും അഞ്ചരക്കും ഇടയിലാണ് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ നിന്നും 25 മീറ്റർ മാത്രം അകലെയുള്ള റന ഗോൾഡിന്റെ
ചുമർ തുരന്ന് ഉള്ളിൽ കയറിയ കവർച്ച സംഘം സി സി ടി വി ക്യാമെറയിൽ പെയിന്റ് സ്പ്രേ ചെയ്ത ശേഷം ലോക്കർ മുറിച്ച് 50 പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ കളവ് നടത്തിയത്.
നാല് മണിക്കൂറോളം ജ്വല്ലറി ക്കുള്ളിൽ ചിലവഴിച്ചാണ് പ്രതികൾ കളവ് നടത്തിയത്.
.
മുഖ്യ പ്രതി നവാഫും ഭാര്യയും കൊടുവള്ളി പറക്കുന്ന് എന്ന സ്ഥലത്തും സഹോദരന്മാരും ഉമ്മയും താമരശ്ശേരി ടൗണിലും ഉള്ള
കോർട്ടേഴ്സിലുമാണ് വാടകക്ക് താമസിച്ചിരുന്നത്.
ഇയാളും സഹോദരൻ നിസാറും സുഹൃത്ത് കോഴിക്കോട് ഒളവണ്ണ സ്വദേശി മുഹമ്മദ് നിഹാലും ചേർന്നാണ് കവർച്ച നടത്തിയത്.
ഡിസംബർ 28-ന് രാത്രിയാണ് ഇതേ സംഘം
ഈങ്ങാപ്പുഴയിലുള്ള കുന്നുമ്മൽ ജ്വല്ലറിയുടെ പിൻഭാഗം ചുമർ തുരന്നു ഉള്ളിൽ കയറിയത്. ലോക്കർ തകർക്കാൻ കഴിയാത്തതിനാൽ 500 ഗ്രാം വെള്ളി ആഭരണങ്ങളും പതിനായിരം രൂപയും കവർച്ച ചെയ്യുകയായിരുന്നു.
റന ഗോൾഡിൽ കവർച്ച ചെയ്ത ഭൂരിഭാഗം സ്വർണ്ണം പ്രതികളുടെ കൈയിൽ നിന്നും പോലീസ് കണ്ടെടുത്തു.
2020-ൽ താമരശ്ശേരിയിൽ മൊബൈൽ ഫോൺ മോഷണം നടത്തിയതിനു നവാഫ് ഒരു മാസം ജയിലിൽ കിടന്നിരുന്നു.
ഇയാളും സഹോദരനും ചേർന്ന് താമരശ്ശേരി കൊരങ്ങാട് എന്ന സ്ഥലത്ത് കെ പി ചിപ്സ് എന്ന കട നടത്തുകയാണ്.
പെട്ടെന്ന് പണം ഉണ്ടാക്കുന്നതിനും ആഡംബര ജീവിതം നയിക്കുന്നതിനും
വേണ്ടിയാണു കളവ് നടത്തിയത്.
രണ്ടാഴ്ചക്കുള്ളിൽ താമരശ്ശേരി പോലീസ് സ്റ്റേഷന് തൊട്ടടുത്തു നടന്ന കവർച്ചയിലെ മുഖ്യപ്രതിയെ പിടികൂടിയത് പോലീസിന് അഭിമാനർഹമായ നേട്ടമായി.
താമരശ്ശേരി ഡി വൈ എസ് പി. പി.പ്രമോദിന്റെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർമാരായ പ്രദീപ് .കെ.ഒ, സായൂജ് കുമാർ.എ,, എസ് ഐ മാരായ ജിതേഷ് കെ.എസ്, രാജീവ് ബാബു,ബിജു.പി, ഷിബിൽ ജോസഫ്, ഷാജി. പി,,എ എസ് ഐ മാരായ അഷ്‌റഫ്. വി,, സജീവ്. ടി,, ശ്രീജിത്ത്. എസ്.ഡി,,ഹരിദാസൻ., സീനിയർ സി.പി.ഒ.മാരായ
ജയരാജൻ എൻ.എം,, ജിനീഷ്.പി.പി,, അജിത്.
കെ. കെ,,സിൻജിത്.കെ,,ഷൈജു, ഷിനോജ്.പി പി,,രാകേഷ്, സൈബർ സെൽ
അംഗങ്ങളായ എസ് ഐ സത്യൻ കാരയാട്,, ശ്രീജിത്ത്, റിജേഷ്,നൗഷാദ്. ടി,, ഷിബിൻ,ജുറൈ ജ്,, ലിനീഷ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.'
