Trending

സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി



 കൂടത്തായി  സെന്റ്മേരീസ്, ഹയർസെക്കൻഡറി സ്കൂളിന്റെ വാർഷികവും, വിരമിക്കുന്ന അധ്യാപികമാർക്കുള്ള യാത്രയയപ്പ് സമ്മേളനവും  നടത്തി. കോഴിക്കോട് സെന്റ് തോമസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ *റവ. ഫാ. ഡോ. ബിജു ജോൺ വെള്ളക്കട, CMI* അധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനം പ്രശസ്ത മജീഷ്യനും സാമൂഹ്യപ്രവർത്തകനുമായ *ശ്രീ. ഗോപിനാഥ് മുതുകാട്* നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. ബിബിൻ ജോസ് മുഖ്യപ്രഭാഷണം നടത്തി.

ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി. കെ. ഗംഗാധരൻ,
 ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. നാസർ എസ്റ്റേറ്റ് മുക്ക്, പി.ടി.എ. പ്രസിഡണ്ട് ശ്രീ. മുജീബ് കെ. കെ,ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. കരുണൻ മാസ്റ്റർ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. മെഹറൂഫ് ടി, വാർഡ് മെമ്പർ ശ്രീമതി ഷീജ ബാബു, കൊടുവള്ളി ബി.പി. സി. ശ്രീ. മെഹറലി, സ്റ്റാഫ് സെക്രട്ടറി ശ്രീ.സുധേഷ് വി,സ്കൂൾ പി. ആർ. ഓ. ശ്രീ. ജോസ് തുരുത്തി മറ്റം,ശ്രീ. റെജി ജെ. കരോട്ട്, സ്കൂൾ ലീഡർ  ആൻമയി സൂര്യ രാഘവ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഈ വർഷം സർവീസിൽ  നിന്നും വിരമിക്കുന്ന അധ്യാപികമാർ ശ്രീമതി ഷൈനി തോമസ് (ഹെഡ് മിസ്ട്രസ് ), ശ്രീമതി സൈന സൈമൺ, ശ്രീമതി ജോളി ജോസഫ്, ശ്രീമതി ലിസി ജോർജ് എന്നിവർ മറുപടി പ്രസംഗം നടത്തി. സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ.സിബി പൊൻപാറ സ്വാഗതവും 
ശ്രീ തോമസ് അഗസ്റ്റിൻ 
നന്ദിയും പറഞ്ഞു.
                 പൊതുസമ്മേളനത്തെ തുടർന്ന്  വിദ്യാർത്ഥികൾ അവതരിപ്പിച്ച വർണ്ണാഭമായ കലാപരിപാടികൾ ഉൾക്കൊള്ളുന്ന കലാസന്ധ്യയിൽ
ശ്രീമതി നിഷ ആന്റണി രചനയും സംവിധാനവും നിർവഹിച്ച്, കുട്ടികളും അധ്യാപകരും ചേർന്നവതരിപ്പിച്ച *ഉണ്ണിമോളുടെ ലോകം* എന്ന നാടകം ഏറെ ശ്രദ്ധേയമായി.

Post a Comment

Previous Post Next Post