Trending

യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി





പുല്‍പ്പള്ളി: പുല്‍പ്പളളികാപ്പിസെറ്റിലെ ഓട്ടോ ഡ്രൈവര്‍ ദേവര്‍ഗദ്ദ മേപ്രത്തേരില്‍ ബിനോയി (46) യെയാണ് വടക്കാഞ്ചേരിയില്‍ തീവണ്ടി തട്ടിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം പുലര്‍ച്ചെ ഓട്ടോയുമായി വീട്ടില്‍ നിന്നു പോയതാണെന്നും ഓട്ടോ ബത്തേരിയിലെ സ്വകാര്യ ആശുപത്രി പരിസരത്ത് നിര്‍ത്തിയിട്ടതായി കണ്ടെത്തിയതായും ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: ഷീന (ഇസ്രായേല്‍). മക്കള്‍: അയോണ, ആല്‍വിന്‍. സംസ്‌കാരം നാളെ (ഫെബ്രുവരി 27 ചൊവ്വ) രാവിലെ 10 മണിക്ക് ചെറ്റപ്പാലം സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ നടക്കും.

Post a Comment

Previous Post Next Post