താമരശ്ശേരി മുക്കം റോഡിൽ വെഴുപ്പൂർ ബസ്സ്റ്റോപ്പിന് സമീപമാണ് കക്കൂസ് മാലിന്യം തള്ളിയത്.
4 ദിവസം മുമ്പും ഇതേ സ്ഥലത്ത് മാലിന്യം തള്ളിയിരുന്നു.
ദുർഗന്ധം മൂലം പരിസരവാസികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.
സമീപത്തെ കിണറുകളിലെ വെള്ളവും കുടിക്കാൻ സാധിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന ഈ ഘട്ടത്തിൽ ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവൃത്തി നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.
പല തവണ പരാതിപ്പെട്ടിട്ടും ഇവരെ ഇവരെ പിടികൂടാനുള്ള ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
