Trending

AODAയ്ക്ക് പുതിയ ഭാരവാഹികൾ.




ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ (AODA) കോഴിക്കോട് ജില്ലാ സമ്മേളനം മേയ്ത്ര ഹോസ്പിറ്റലിൽ വെച്ച് നടന്നു.കോഴിക്കോട് എം പി  എം കെ രാഘവൻ  ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ കോഴിക്കോട് ആർ ടി ഒ എൻഫോഴ്സ്മെൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ധനുഷ്, അനിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. AODA സംസ്ഥാന നേതൃത്വങ്ങളായ അനു സാമുവൽ, ഷാജുദ്ദീൻ ചിറക്കൽ, ഷമീറലി പട്ടാമ്പി എന്നിവർ പങ്കെടുത്ത ചടങ്ങിൽ മേയ്‌ത്ര ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ജിജോ വി ചെറിയാൻ, മാർക്കറ്റിംഗ് വിഭാഗം തലവൻ പ്രവീൺ പി നായർ എന്നിവർ ആശംസയറിച്ച് സംസാരിച്ചു. പുതിയ കോഴിക്കോട് ജില്ലാ കമ്മറ്റി ഭാരവാഹികൾ : പ്രസിഡണ്ട് - റജി ജോസ്, സെക്രട്ടറി - ശ്രീപേഷ്, ട്രഷറർ - മുഹമ്മദ് മുളയത്ത്.

Post a Comment

Previous Post Next Post