ബ്രദേഴ്സ് ഫ്ലഡ്ലൈറ്റ് ഫുട്‌ബോൾ ടൂർണമെന്റ് ഫെബ്രുവരി 9,10 തിയ്യതികളിൽ
byWeb Desk•
0
താമരശ്ശേരി:നാലു വർഷത്തിലധികമായി താമരശ്ശേരി കുടുക്കിലുമ്മാരത്ത് പ്രവർത്തിച്ചു വരുന്ന ബ്രദേഴ്സ് വെഴുപ്പൂർ എന്ന സന്നദ്ധ സംഘടനയുടെ ജീവ കാരുണ്യ ഫണ്ട് ശേഖരണാർത്ഥം നടത്തുന്ന കുടുക്കിൽ മൂസഹാജി മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും പ്രൈസ് മണിക്കും, കെ കെ അബ്ദുറഹ്മാൻ (RTO)കൊടുവള്ളി മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിക്കും പ്രൈസ് മണിക്ക് വേണ്ടിയും നടത്തുന്ന രണ്ടാമത് ഫ്ലഡ്ലൈറ്റ് ഫുട്‌ബോൾ ടൂർണമെന്റ് ഫെബ്രുവരി 9,10 തിയ്യതികളിൽ താമരശ്ശേരി പഞ്ചായത്ത് മിനി സ്റ്റേഡിയതിൽ (അമ്പലമുക്ക്) നടക്കും.