താമരശ്ശേരി പോലീസ് സ്റ്റേഷനു സമീപത്തെ റന ഗോൾഡിൽ കവർച്ച നടത്തിയ സംഘത്തിൽപ്പെട്ട രണ്ടു പേരുമായി പോലീസ് നടത്തിയ തെളിവെടുപ്പിൽ 79 ഗ്രാമോളം സ്വർണം കണ്ടെടുത്തു.
പ്രതികളായ താമരശ്ശേരി പൂനൂർ പാലം തലക്കൽ നിസാർ (25), കോഴിക്കോട് ഒളവണ്ണ, കൂത്താട്ടുപാറ, നസീറ മൻസിൽ മുഹമ്മദ് നിഹാൽ എന്നിവരുമായാണ്
തെളിവെടുപ്പ് നടത്തിയത്.
വയനാട്, എറണാകുളം എന്നിവിടങ്ങളിലാണ്
തെളിവെടുപ്പ് നടത്തിയത്. പാലാരിവട്ടം, ഇടപ്പള്ളി, അയ്യപ്പൻകാവ്, ചിറ്റൂർ, വടുതല, എന്നിവിടങ്ങളിലെ ജ്വാല്ലറികളിൽ വിറ്റ 26 ഗ്രാമോളം
സ്വർണ്ണവും,
മുഹമ്മദ് നിഹാൽ താമസിച്ച എറണാകുളത്തുള്ള വാടക വീട്ടിൽ നിന്ന് 53 ഗ്രാം (6.625 പവൻ) സ്വർണ്ണവുമാണ് കണ്ടെടുത്തത്.
മുഖ്യ പ്രതി നവാഫിനെയും കൊണ്ട് പോലീസ് നടത്തിയ തെളിവെടുപ്പിൽ 179 (22. 375 പവൻ) പവൻ സ്വർണം കണ്ടെടുത്തിരുന്നു.ഇതോടെ കവർച്ച ചെയ്ത 50 പവനിൽ ഇതുവരെ 36 ഓളം പവൻ സ്വർണം വീണ്ടെടുക്കാനായി.
താമരശ്ശേരി ഡി വൈ എസ് പി. പി.പ്രമോദിന്റെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർമാരായ പ്രദീപ് .കെ.ഒ, സായൂജ് കുമാർ.എ,, എസ് ഐ മാരായ ജിതേഷ് കെ.എസ്, രാജീവ് ബാബു,ബിജു.പി, ഷിബിൽ ജോസഫ്, ഷാജി. പി,,എ എസ് ഐ മാരായ അഷ്‌റഫ്. വി,, സജീവ്. ടി,, ശ്രീജിത്ത്. എസ്.ഡി,,ഹരിദാസൻ., സീനിയർ സി.പി.ഒ.മാരായ
ജയരാജൻ എൻ.എം,, ജിനീഷ്.പി.പി,, അജിത്.
കെ. കെ,,സിൻജിത്.കെ,,ഷൈജു, ഷിനോജ്.പി പി,,രാകേഷ്, സൈബർ സെൽ
അംഗങ്ങളായ എസ് ഐ സത്യൻ കാരയാട്,, ശ്രീജിത്ത്, റിജേഷ്,നൗഷാദ്. ടി,, ഷിബിൻ,ജുറൈ ജ്,, ലിനീഷ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്'
