കൊടുവള്ളി:ഒറ്റത്തചുവടിൽ നിന്നും 65 കിലോ യിൽ അധികം തൂക്കമുള്ള ഭീമൻ മരിച്ചീനി വിളവെടുത്തു.
കൊടുവള്ളി മാനിപുരം വൈക്കര ചെവിടം ചാലിൽ വീട്ടിൽ കുട്ട്യേമുവിന്റെ കൃഷിയിടത്തിലാണ് ഈ ഭീമൻ മരച്ചീനി വിളഞ്ഞത്.
പതിനൊന്നു മാസം മുൻപ് നട്ട കിന്റൽ ഇനത്തിൽ പെട്ട 4 കമ്പുകളിൽ ഒന്നിൽ നിന്നുമാണ് ഇത്രയും വലിയ മരച്ചീനി ലഭിച്ചത് .
പൂർണ ജൈവ രീതിയിൽ ആണ് വള പ്രയോഗം നടത്തിയത്
മുൻപ് 25 കിലോ വരെ തൂക്കമുുള്ള മരച്ചീനി വിളവെടുത്തിട്ടുണ്ട്, എങ്കിലും ഇത്രയും ഭാരമുള്ളത് ആദ്യമായിട്ടാണ് എന്ന് കുട്ട്യേമു പറഞ്ഞു
