Trending

ഒരു കുടുംബത്തിലെ 5 പേരെ കാണാനില്ലെന്ന് പരാതി






കൂരാച്ചുണ്ടിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ കാണാനില്ലെന്ന് പരാതി. കൂരാച്ചുണ്ട് എരപ്പാം തൊടി മധുഷെട്ടിയുടെ ഭാര്യയും മക്കളും, ബന്ധുക്കളുമാണ് കാണാതായത്.സർക്കസുകാരായ മധു ഷെട്ടിയും കുടുബവും കഴിഞ്ഞ 10 വർഷമായി കോഴിക്കോട് കൂരാച്ചുണ്ടിലാണ് താമസിക്കുന്നത്.മധു ഷെട്ടിയുടെ ഭാര്യ സ്വപ്ന , മക്കളായ പൂജശ്രീ (13) കാവ്യശ്രീ (12) സ്വപനയുടെ സഹോദരിയുടെ മക്കളായ ഭാരതി (18) തേജ് (17), എന്നിവരെയാണ് കഴിഞ്ഞ മാസം 20 ന് കാണാതാകുന്നത്. തുടർന്ന് 24ന് മധു ഷെട്ടി പൊലീസില്‍ പരാതിനല്‍കുകയായിരുന്നു. ഇവരുടെ സിംകാർഡുകള്‍ നിലവില്‍ പ്രവർത്തിക്കുന്നില്ല എങ്കിലും വൈഫൈയ് ഉപയോഗിച്ച്‌ ഇവർ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതായി പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ഇവർ കർണാടകയില്‍ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് കൂരാച്ചുണ്ട് പൊലീസ് കർണാടകയിലേക്ക് പോയിട്ടുണ്ട്.

Post a Comment

Previous Post Next Post