താമരശ്ശേരിക്ക് സമീപം താഴെ പരപ്പൻ പൊയിലിൽ വെച്ചായിരുന്നു സംഭവം.
കോഴിക്കോട്ടു നിന്നും ബത്തേരിയിലേക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസ്സിനു മുന്നിലേക്ക് അശ്രദ്ധയോടെ കാർ ഓടിച്ചു വരുന്നത് കണ്ടാണ് ഡ്രൈവർ ബ്രേക്കിട്ടത്. യാത്രക്കാരായ രണ്ടു കുട്ടികൾ അടക്കം 4 പേർക്കാണ് പരുക്കേറ്റത്. ഇവരെ അതേ ബസ്സിൽ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പരുക്ക് നിസാരമാണ്.
