ആലുവ റൂറൽ പോലീസ് പരിധിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മോഷണ കേസിലെ പ്രതിയെ തിരഞ്ഞാണ് അജ്മീറിലേക്ക് പോയത്. വെടിവെപ്പിൽ ഉദ്യോഗസ്ഥർക്ക് പരിക്കില്ലെന്ന് ആലുവ റൂറൽ എസ്പി അറിയിച്ചു. അജ്മീർ പോലീസിന്റെ സഹായത്തോടു കൂടിയായിരുന്നു പരിശോധന നടത്തിയത്. വെടിവെപ്പ് നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ ആയിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം ആലുവയിലേക്ക് കൊണ്ടുവരും
