താമരശ്ശേരി: പരപ്പൻപൊയിൽ ഏതൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പത്താമത് പ്രീമിയർ ലീഗ് ഫുട്ബോൾ 23, 24, 25 തീയതികളിൽ ഓടക്കുന്ന് ഗ്രൗണ്ടിൽ നടക്കും.
എട്ട് ടീമുകൾ ടൂർണമെന്റിൽ മാറ്റുര യ്ക്കും. രാവിലെ ഏഴുമുതൽ പത്തുമണിവരെയും വൈകീട്ട് മൂന്നരമുതൽ ആറുവരെയും പ്രാഥമികമത്സരങ്ങൾ നടക്കും. ഞായറാഴ്ച വൈകീട്ട് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ അരങ്ങേറും.
കഴിഞ്ഞ പത്തുവർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ പ്രതിപാദിക്കുന്ന ഡോക്യുമെൻ്ററി പ്രദർശിപ്പിക്കും.
മാർച്ച് രണ്ട്, മൂന്ന് തീയതികളിലായി പ്രാദേശിക കളിക്കാർക്കായി ഒരു ടൂർണമെന്റ് സംഘടിപ്പിക്കും.
ഉദ്ഘാടനച്ചടങ്ങിൽതാമരശ്ശേരി യേശുഭവനിലേക്ക് മൈ ജിയുടെ സഹകരണത്തോ ടെ വാട്ടർ പ്യൂരിഫയർ മെഷീൻ സമ്മാനിക്കുമെന്നും സംഘാടകർ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ സെക്രട്ടറി അസ്‌ലം പി സി, എ.സി. ഗഫൂർ, സിനാൻ, മുഹമ്മദ് മിഹാദ് പി എം, അമീൻ കെ കെ, നിഹാൽ കെ, ഷംഷീദ് പി, റിൻഷാദ് കെ, അമീൻ കെ കെ എന്നിവർ പങ്കെടുത്തു
