താമരശ്ശേരി ജ്വല്ലറി കവർച്ചാ സംഘം മറ്റ് മോഷണ കേസിലും പ്രതികൾ. തെളിവെടുപ്പിൽ കവർച്ചക്ക് ഉപയോഗിച്ച ആയുധങ്ങളും, 21.5 പവൻ സ്വർണവും കണ്ടെടുത്തു.
2023 ഡിസംബർ രണ്ടാം തിയ്യതി വൈകിട്ട് 6മണിക്കും ഒൻപതര മണിക്കും ഇടയിൽ താമരശ്ശേരി കോരങ്ങാട് ഉള്ള
കേളന്മാർ കണ്ടി ബീനയുടെ വീട്ടിലെ സ്റ്റെയ്‌ർകേസ് റൂമിന്റെ ഡോർ കുത്തിതുറന്നു അലമാര പൊളിച്ചു പതിനായിരം രൂപ കളവ് നടത്തിയതും കവർച്ചാ കേസിലെ പ്രതികളാണെന്ന് തെളിഞ്ഞു.
നവാഫും, നിസാറും ചേർന്നാണ് കളവു നടത്തിയത്.
പ്രതികൾ രണ്ടു പേരും കുടുംബസമേതം ബീനയുടെ വീടിന് സമീപം ഇവരുടെ തന്നെ വാടക വീട്ടിൽ മുൻപ് വാടകക്ക് താമസിച്ചിരുന്നു.
ജ്വല്ലറി കവർച്ചക്ക് ഉപയോഗിച്ച മഴു നെല്ലാങ്കണ്ടി പുഴയുടെ പരിസരത്തിൽ നിന്നും
ഗ്രൈൻഡർ,ചുറ്റിക എന്നിവ തച്ചംപൊയിൽ ഉള്ള വാടക സ്റ്റോറിൽ നിന്നും
കണ്ടെടുത്തു.
ഇവ വാടകക്ക് എടുത്തതായിരുന്നു.
മേപ്പാടി, കല്പറ്റ, മുക്കം, കൊടുവള്ളി എന്നിവിടങ്ങളിൽ
തെളിവെടുപ്പ് നടത്തി.ഇതു വരെ173 ഗ്രാമോളം സ്വർണം കണ്ടെടുത്തു.
ഈങ്ങാപ്പുഴ കുന്നുമ്മൽ ജ്വല്ലറിയുടെ ചുമർ തുരന്ന് അകത്ത് പ്രവേശിച്ച് വെള്ളി ആഭരണങ്ങളും, പണവും കവർന്നതും ഇതേ സംഘമാണെന്ന് ചോദ്യം ചെയ്യലിൽ സമ്മദിച്ചിരുന്നു, സ്വർണം സൂക്ഷിച്ച ലോക്കർ തുറക്കാനുള്ള ശ്രമം അന്ന് പരാജയപ്പെടുകയായിരുന്നു
നവാഫ് പണയപ്പെടുത്തിയ സ്വർണം താഴെ പറയുന്ന സ്ഥാപനങ്ങളിൽ നിന്നുമാണ് കണ്ടെടുത്തത്.
-------------------------.
1.വള്ളുവനാട് ഫിനാൻസ്, കൊടുവള്ളി.
3.91. Gm.
2.മുത്തൂറ്റ് ഫിൻകോർപ്,
മേപ്പാടി..
1.390 gm
1.22 gm.
3. ഫാഷൻ ജ്വല്ലറി, കൽപ്പറ്റ
2.73 gm
4. സെഞ്ച്വറി ഫിനാൻസ് മുക്കം..
2.04 gm
1.02 gm.
നിസാർ
-----------------------.
1. വള്ളുവനാട് ഫിനാൻസ്, കൊടുവള്ളി.
1.38gm
1.89gm.
അഞ്ചു ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞ് മുഖ്യ പ്രതി നവാഫിനെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചു.

