താമരശ്ശേരി: പതിനാറുകാരിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ അറസ്റ്റു ചെയ്ത യുവാവിനെ റിമാൻ്റ് ചെയ്തു.
ഈങ്ങാപ്പുഴ പയോണ കക്കാട് ഇമ്മിണി കുന്നുമ്മൽ മുഹമ്മദ് റെയ്ജാസ് (20) നെയാണ് താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ശേഷം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്രേറ്റ് (ll) റിമാൻ്റ് ചെയ്തത്
ഒരു വർഷം മുമ്പാണ് പതിനാറുകാരിയമായി പ്രതി സൗഹൃദം സ്ഥാപിച്ചത്.പിന്നീട് പീഡനത്തിന് ഇരയാക്കുകയായിരുന്നു.
താമരശ്ശേരി ഇൻസ്പെപെക്ടർ പ്രദീപിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
