Trending

പോലീസ് സ്റ്റേഷൻ്റെ വാതിൽപടിയിൽ കവർച്ച, ഒന്നര വർഷം പിന്നിട്ടിട്ടും FIR പോലും ഇട്ടില്ലെന്ന് പരാതി.





താമരശ്ശേരി പോലീസ് സ്റ്റേഷൻ്റെ തെക്കുവശത്തെ ഗേറ്റിനോടു ചേർന്നുള്ള ആഭരണ നിർമാണശാലയിൽ 2022 മെയ് 30ന് നടന്ന മോഷണത്തിൽ പരാതിയും,CCtv ദൃശ്യങ്ങളും നൽകിയിട്ടും FIR പോലും റജിസ്റ്റർ ചെയ്തില്ലെന്ന്. പരാതി. സ്ഥാപന ഉടമ പ്രമോദാണ് തൻ്റെ അനുഭവം വെളിപ്പെടുത്തിയത്.


 പഞ്ചലോഹ തകിടിനായി സ്ഥാനത്തിൻ എത്തിയ യുവാവാണ് ഉടമയെ കബളിപ്പിച്ച് 38 ഗ്രാം സ്വർണം കവർന്നത്. 2022 മെയ് 30ന് ആയിരുന്നു സംഭവം.

മറ്റൊരു കവർച്ചാ കേസിൽ കോഴിക്കോട് നിന്നും ലഭിച്ച CC tv യിൽ താമരശ്ശേരിയിൽ മോഷണം നടത്തിയ അതേ യുവാവിൻ്റെ ദൃശ്യം പതിഞ്ഞിരുന്നു.

ഇതു ശ്രദ്ധയിൽപ്പെട്ട താമരശ്ശേരിയിലെ സ്ഥാപന ഉടമയായ പ്രമോദിൻ്റെ സുഹൃത്തായ മോഷണം നടന്ന കടയിലെ ജീവനക്കാരൻ  താമരശേരിയിൽ മോഷണവിവരവും കോഴിക്കോട്  പോലീസിനെ അറിയിച്ചു, 2022 സപ്തംബർ മാസമായിരുന്നു കോഴിക്കോട് കളവ്  നടന്നത്.

കോഴിക്കോട് നിന്നും പോലീസ്  പ്രമോദിനെ വിളിച്ച് താമരശ്ശേരിയിലെ FIRനമ്പർ ആവശ്യപ്പെട്ടു, ഇതേ തുടർന്ന് സ്റ്റേഷനിൽ എത്തി FIR നമ്പർ ആവശ്യപ്പെട്ടപ്പോഴാണ് കേസ് റജിസ്റ്റർ ചെയ്തിട്ടില്ലയെന്ന വിവരം അറിയുന്നത്.


പോലീസ് സ്റ്റേഷൻ്റെ വാതിൽപ്പടിയിൽ ഉണ്ടായ മോഷണ കേസിൽ FIR പോലും ഇടാത്തത് ഗുരുതര വീഴ്ചയായിട്ടാണ് കാണുന്നത്.


Post a Comment

Previous Post Next Post