Trending

കാർഷിക വിളകൾ നശിപ്പിച്ച സംഭവം;CPIM താമരശ്ശേരി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു .






 താമരശ്ശേരി : കെടവൂർ  മുണ്ടോളി പാലത്തിന് സമീപം റിട്ട. ഫയർ ഓഫീസറായ കണ്ടമ്പലത്ത്  കെ.പി ജയപ്രകാശിൻ്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ  നിരവധി കാർഷിക വിളകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് CPIM താമരശ്ശേരി സൗത്ത് ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു .വാർഡ് മെമ്പർ എം.വി.യുവേഷ് സ്വാഗതം പറഞ്ഞു . പാർട്ടി ഏരിയകമ്മി അംഗം സ : KK അപ്പുകുട്ടി ഉദ്ഘാടനം ചെയ്തു . മാടത്തിൽ സന്ദീവ് അധ്യക്ഷത വഹിച്ചു . 
      പ്രകടനത്തിന് സഖാക്കൾ KP രാധാകൃഷ്ണൻ , വി.രാജേന്ദ്രൻ , എം .വിജയൻ , ഗോപിമാസ്റ്റർ , ബിജീഷ് , MR ഷംജിത്ത് നേതൃത്വം നൽകി . 
            സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടി അധികാരികൾ സ്വീകരിക്കണം എന്നും , സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി നാടിന്റെ സമാധാനം തകർക്കുന്ന ഇത്തരക്കാർക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ലോക്കൽ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു .

Post a Comment

Previous Post Next Post