Trending

വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ സ്ത്രീകളുടെ ചെരുപ്പുകൾ മോഷ്ടിക്കുന്ന യുവാവിൻ്റെ ദൃശ്യം CC tv യിൽ പതിഞ്ഞു.



വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ സ്ത്രീകളുടെ ചെരുപ്പുകൾ മോഷ്ടിക്കുന്ന യുവാവിൻ്റെ ദൃശ്യം CC tv യിൽ പതിഞ്ഞു.


താമരശ്ശേരി പോലീസ് സ്റ്റേഷന് പിൻവശം ചാലുംമ്പാട്, വയലോരം, യു പി സ്കൂളിന് പിൻവശം, കെടവൂർ, ചെമ്പ്ര, ചാലപറ്റ ഭാഗങ്ങളി നിന്ന് വർഷങ്ങളായി സ്ത്രീകളുടെ ചെരുപ്പുകൾ വീടുകളുടെ മുന്നിൽ നിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. മോഷ്ടാവിനായി നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ പിടികൂടാനായിരുന്നില്ല,

ഇതിനിടെയാണ് ഇന്നലെ പുലർച്ചെ സ്ത്രീകളുടെ മാത്രം ചെരുപ്പുകൾ തിരഞ്ഞ് മോഷ്ടിക്കുന്ന ദൃശ്യം താമരശ്ശേരിയുപി സ്കൂളിന് പിന്നിലെ വീട്ടിലെ CC tv യിൽ പതിഞ്ഞത്.


ഇയാൾ മതിൽ ചാടി കടന്നു വന്ന് ചെരുപ്പുകൾ കൈക്കലാക്കി മടങ്ങുന്ന ദൃശ്യങ്ങളാണ് CC tv യിൽ പതിഞ്ഞത്.

സ്ത്രീകളുടെ അടിസ്ത്രങ്ങൾ കാണാതെ പോയ സംഭവങ്ങളും പ്രദേശത്ത് ഉണ്ടായിട്ടുണ്ട്.

ഇന്നലെ പുലർച്ചെ മോഷണം നടത്തുന്നതിൻ്റെ CC tv ദൃശ്യങ്ങളാണ് പുറത്തുവന്നത്

Post a Comment

Previous Post Next Post