താമരശ്ശേരി:
വർദ്ധിച്ചു വരുന്ന ലഹരി വില്പനയും, ലഹരിയുടെ ഉപയോഗവും ഇല്ലാതാക്കുന്നതിന് വേണ്ടിയും പുതിയ തലമുറയെ ലഹരി വിമുക്തമാക്കുന്നതിനുവേണ്ടിയും ലഹരി വിരുദ്ധ ജാഗ്രത സമിതി കുടുക്കിലുമ്മരത്തിൻ്റെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. വെഴുപ്പൂർ എ.എൽപി സ്കൂളിൻ്റെ പരിസരത്ത് നിന്ന് ആരംഭിച്ച് അമ്പലമുക്കിൽ ജാഥ സമാപിച്ചു. ബാലകൃഷ്ണൻ പുല്ലങ്ങോട് സ്വാഗതവും ബാബു കുടുക്കിൽ അദ്ധ്യക്ഷതയും വഹിച്ച യോഗം വാർഡ് മെമ്പർ അനിൽ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. വിജയൻ പുത്തൻപുരയിൽ , സജീവൻ അന്താനം കുന്ന്, അഹമ്മദ് കുട്ടി, റഷീദ് ചെട്ട്യാം കണ്ടി,ഡോ.മോഹൻദാസ്, അഷ്ക്കർ അമ്പലമുക്ക്, രാജൻ,കെ.പി. തുടങ്ങിയവർ സംസാരിച്ചു. മാജി , സാബിത്ത്, കരീം താമരശ്ശേരി, സൽമാൻ, ഹംസ ചുടലമുക്ക് ,ഷാജി ആലപ്പടി തുടങ്ങിയവർ നേതൃത്യം നൽകി.
