Trending

യൂത്ത് കോൺഗ്രസ്‌ താമരശ്ശേരി മണ്ഡലം പ്രസിഡന്റായി റിയാസ് വെങ്കണക്കൽ സ്ഥാനമേറ്റു.





താമരശ്ശേരി :യൂത്ത് കോൺഗ്രസ്‌ താമരശ്ശേരി മണ്ഡലം പ്രസിഡന്റായി റിയാസ് വെങ്കണക്കൽ സ്ഥാനമേറ്റു.

        സംഘടന തിരഞ്ഞെടുപ്പിലൂടെ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട റിയാസ് വെങ്കണക്കലും വൈസ് പ്രസിഡന്റ്‌ ജസീർ അലിയും സ്ഥാനമേറ്റു. താമരശ്ശേരി കോൺഗ്രസ്‌ ഭവനിൽ വെച്ചു നടന്ന ചടങ്ങ് ജില്ല പ്രസിഡന്റ്‌ ആർ ഷഹിൻ ഉദ്ഘാടനം ചെയ്തു. അസംബ്ലി പ്രസിഡന്റ്‌ ഫസൽ പലങ്ങാട്, ജില്ല സെക്രട്ടറി എംപിസി ജംഷിദ് എന്നിവരുടെ സാനിധ്യത്തിൽ മുൻ മണ്ഡലം പ്രസിഡന്റ് വി ആർ കാവ്യ മിനുട്സ് കൈമാറി. അസംബ്ലി ഭാരവാഹികളായ ഇറാഷ് വി കെ, അൻഷാദ് മലയിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ഗിരീഷ് കുമാർ, മണ്ഡലം പ്രസിഡന്റ്‌ നാസി          എന്നിവർ ആശംസ അറിയിച്ചു.. പുതിയ പ്രസിഡന്റ്‌ റിയാസ് മറുപടി പ്രസംഗവും വൈസ് പ്രസിഡന്റ്‌ ജസീർ അലി നന്ദിയും പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ ഭാരവാഹികൾ രാജേഷ് കോരങ്ങാട്,സിദ്ധിക്ക്, മുനീർ അൽമാസ്, റിഷാം ചുങ്കം, ജഗ്നു, അനോവ ഉവൈസ് വാടിക്കൽ,ഉമറുൽ ഫാറൂഖ്, അഭിനന്ദ്, വിഷ്ണു, റമീസ് , ഇർഷാദ്, ശ്രീരാഗ്, സായൂജ്, അഭിജിത്, വാസിം എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post