Trending

കോൺഗ്രസ്സ് താമരശ്ശേരി മണ്ഡലം കമ്മറ്റി പിരിച്ച് വിട്ടു;കെട്ടിട നിർമ്മാണ ഫണ്ട് സ്വരൂപിക്കുന്നതിൽ വീഴ്‌ച വരുത്തിയെന്ന് വിശദീകരണം, ബ്ലോക്ക് കമ്മറ്റിക്ക് ചുമതല.






താമരശ്ശേരി: കോൺഗ്രസ്സ് താമരശ്ശേരി മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു.
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ കെട്ടിട നിർമ്മാണ ഫണ്ട് സ്വരൂപിക്കുന്ന പ്രവർത്തനത്തിൽ വീഴ്‌ച വരുത്തുകയും നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുകയും ചെയ്‌തതിൻ്റെ പേരിലാണ് എം.സി. നസിമുദ്ധീൻ പ്രസിഡണ്ടായിട്ടുള്ള താമരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടിത്.

മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ താൽക്കാലിക ചുമതല ബ്ലോക്ക് പ്രസിഡണ്ട് പി. ഗിരീഷ് കുമാറിന് നൽകിയിരിക്കുന്നതിനായി ഡി സി സി പ്രസിഡണ്ട്
അഡ്വ. കെ. പ്രവീൺകുമാർ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു

Post a Comment

Previous Post Next Post