പ്രശസ്ത ഗായകൻ അക്കു പുല്ലാളൂർ & ടീമാണ് ഗാന വിരുന്ന് ഒരുക്കിയത് , സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനം പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജ്മുന്നിസ ഷരീഫ നിർവ്വഹിച്ചു.ചടങ്ങിൽ പുതപ്പാടി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ എം.കെ ജാസിൽ അദ്ധ്യക്ഷം വഹിച്ചു. TRE മാനേജർ സാബു പി സാം മുഖ്യാതിഥിആയിരുന്നു.ബ്ലോക്ക് മെമ്പർ കുട്ടിയമ്മ മാണി, മുൻമെമ്പർ അബ്ദുൾ മജീദ് പി പി , DYFI മേഖല സെക്രട്ടറി ഷനീജ് പി, സോക്കം മെമ്പർമാരായ മുസ്തഫ, സനോജ്, ഷവിതലി സ്വാഗത സംഘം ചെയർമാൻ ബിജു തോമസ്, കൺവീനർ ശിഹാബ് എന്നിവർ ആശംസകൾ അർപ്പിച്ചു, സോക്കം പ്രസിഡണ്ട് മുഹമ്മദ് എ സ്വാഗതവുംം പ്രബീഷ് കെ.കെ നന്ദിയും പറഞ്ഞു. വെടിക്കെട്ടിന്റെ അകമ്പടിയോടുകൂടി നടന ഫുട്ബോൾ മത്സരത്തിൽ 16 ടീമുകൾ പങ്കെടുത്തു. ഒന്നാം സമ്മാനം എടക്കാട് ടീം, രണ്ടാം സമ്മാനം മാറ്റലോക്ക് എഫ്.സിയും കരസ്ഥമാക്കി വിജയികൾക്ക് ഗ്രോഫിയും , പ്രൈസ്മണിയും നല്കി.
