താമരശ്ശേരി: അസ്ഹർ മാട്ടായി സ്പോർട്സ് ക്ലബ് ലോഗോ കൊടുവള്ളി നിയോജക മണ്ഡലം എംഎൽഎ ബഹു: ഡോ എം കെ മുനീർ പ്രകാശനം ചെയ്തു. പരിപാടിയിൽ താമരശ്ശേരി ട്രാഫിക് എസ് ഐ സതീഷ് കുമാർ, രതീഷ് കുമാർ, പി പി ഹാഫിസു റഹ്മാൻ, ബാബു കുടുക്കിൽ, ബാവ കമ്മാളും കുന്നത്ത്' , അഷ്റഫ് കൊടുവള്ളി, അസ്ഹർ സ്പോർട്സ് ക്ലബ് രക്ഷാധികാരികളായ യൂസഫ് മാസ്റ്റർ, സി കെ ഷാഹിദ്, അലി കാരാടി തുടങ്ങിയവർ പങ്കെടുത്തു. ബഷീർ പത്താൻ അധ്യക്ഷം വഹിച്ചു, ഷംസീർ ഇടവലം സ്വാഗതവും ബേബി ഓടങ്ങൾ നന്ദിയും പറഞ്ഞു.
