Trending

പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു എന്ന് പരാതി; വ്യാജ സിദ്ധൻ പോക്സോ കേസിൽ അറസ്റ്റിൽ.







താമരശ്ശേരി: വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ ഈങ്ങാപ്പുഴയിലെ വ്യാജ സിദ്ധൻ ആലഞ്ചേരി കളത്തിൽ അൻവർ സാദത്തിനെ (45) താമരശ്ശേരി DYSP പ്രമോദ് അറസ്റ്റു ചെയ്തു.

ഈങ്ങാപ്പുഴയിലെ വീട്ടിൽ നിന്നാണ് ഇന്നു വൈകുന്നേരം അറസ്റ്റു ചെയ്തത്.പടിഞ്ഞാറത്തറ സ്വദേശിയായ ഇയാൾ 7 വർഷത്തോളമായി ഈങ്ങാപ്പുഴയിൽ ആഭിജാര ക്രിയകളും, ചികിത്സയും നടത്തിവരികയാണ്.

വീട്ടിൽ ചികിത്സക്കായി എത്തിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വയനാട് സ്വദേശിയായ പെൺകുട്ടിയെ പതിമൂന്നു വയസ്സുള്ളപ്പോൾ പ്രതി പീഡിപ്പിച്ചു എന്നാണ് പരാതി. ഇപ്പോൾ പതിനഞ്ചു വയസ്സായ പെൺകുട്ടി കൗൺസിലിംങ്ങിനിടെയാണ് സംഭവം സ്കൂൾ അധികൃതരോട് വെളിപ്പെടുത്തിയത്. ചൈൽഡ് ലൈൻ മുഖാന്തിരം പോലീസിനു ലഭിച്ച പരാതിയിൽ

പോക്സോ വകുപ്പുകൾ ചേർത്താണ് അറസ്റ്റു ചെയ്തത്.

ഇയാൾക്കെതിരെ നേരത്തെ തന്നെ ജനങ്ങൾ സംഘടിക്കുകയും, ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.


Post a Comment

Previous Post Next Post