Trending

നാട്ടുകാരുമായി തർക്കം;കെട്ടിടത്തിൻ്റെ മുൻഭാഗം ഉയർത്താനായി നികത്തിയ മണ്ണ് നീക്കം ചെയ്തു.





താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസിൽ മദർ മേരി ആശുപത്രിക്ക് സമീപം പുതുതായി നിർമിച്ച കെട്ടിടത്തിലേക്ക് വഴി ഒരുക്കുന്നതിനായി റോഡിൽ നികത്തിയ മണ്ണാണ് നാട്ടുകാരുടെ നേതൃത്വത്തിൽ നീക്കം ചെയ്ത്.

കെട്ടിടത്തിനോട് ചേർന്ന് കമ്മാളൻകുന്നത്ത് ഭാഗത്തേക്ക് പോകുന്ന റോഡിൻ്റെ വികസനത്തിനായി രണ്ടടി സ്ഥലം വിട്ടു നൽകാൻ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നൽകാൻ ഉടമ തയ്യാറാവാത്തതിനാലാണ് കെട്ടിടത്തിനു മുന്നിൽ അനധികൃതമായി മണ്ണിട്ട് ഉയർത്തിയ ഭാഗം നാട്ടുകാർ നീക്കം ചെയ്തതെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ സി പി എം ബ്രാഞ്ച് സെക്രട്ടറി സുധി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും,പോലീസും സ്ഥലത്തെത്തി.

Post a Comment

Previous Post Next Post