താമരശ്ശേരി മുക്കം സംസ്ഥാന പാതയിൽ വെഴുപ്പൂർ ബസ് സ്റ്റോപ്പിന് സമീപമാണ് റോഡരികിൽ കക്കൂസ് മാലിന്യം തള്ളിയത്.
ദുർഗന്ധം മൂലം സമീപവാസികളും, യാത്രക്കാരും പൊറുതിമുട്ടി.റോഡിന് സമീപത്തുകുടി ഒഴുകുന്ന നീർച്ചാലിലും, വയലിലുമായാണ് മാലിന്യം തള്ളിയത്.
പ്രദേശത്തെ നിരവധി കുടിവെള്ള കിണറുകൾക്ക് സമീപത്തുകൂടെ ഒഴുകി കൂടത്തായി പുഴയിൽ ചേരുന്നതാണ് നീർച്ചാൽ.
മുമ്പും ഈ പ്രദേശത്ത് പലതവണ ഇത്തരത്തിൽ മാലിന്യം തള്ളിയിട്ടുണ്ട്, നാട്ടുകാർ പലതവണ പരാതിപ്പെട്ട കാലും സാമൂഹ്യ ദ്രോഹികളെ പിടികൂടാൻ സാധിച്ചിട്ടില്ല.
ഇന്നലെ അർദ്ധരാത്രിയാണ് മാലിന്യം തള്ളിയത്.
