Trending

സൗദിയിൽ മദ്യശാലകൾക്ക് അനുമതി; വാർത്തയുടെ വാസ്തവമെന്ത്.?

 
 

റിയാദ് : സൗദി അറേബ്യയിൽ ഇതാദ്യമായി മദ്യശാല തുറന്നിരിക്കുന്നുവെന്നും രാജ്യത്ത് നിലനിൽക്കുന്ന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയെന്നുമാണ് പ്രചരിക്കുന്ന വാർത്ത. 

 ദൃശ്യ, പത്ര മാധ്യമങ്ങളിലും, സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തയുടെ  നിജസ്ഥിതി എന്തെന്ന് പരിശോധിക്കാം..

സൗദി അറേബ്യയിലെ അമുസ്ലിം രാജ്യങ്ങളുടെ എംബസികളിലെ നയതന്ത്ര ഉദ്യോഗസ്ഥർക്ക് പ്രത്യേക പാനീയങ്ങൾ സ്വന്തമായി കൊണ്ടുവരാൻ ഇതുവരെയുണ്ടായിരുന്ന അനുമതി പിൻവലിച്ച് നിയന്ത്രണം കൊണ്ടുവന്നതാണ് പുതിയ വാർത്തകളുടെ ആധാരം. 



നയതന്ത്ര ഉദ്യോഗസ്ഥർക്ക് ഡ്രിങ്കുകൾ ഇറക്കുമതി ചെയ്യുന്നതിന് സൗദി വിദേശകാര്യമന്ത്രാലയം നിയന്ത്രണമേർപ്പെടുത്തിയെന്ന വാർത്ത നേരത്തെതന്നെ പുറത്തു വന്നിരുന്നു.

വിദേശ എംബസികൾക്ക് ഇതുവരെയുണ്ടായിരുന്ന മദ്യമടക്കമുള്ള വസ്തുക്കളുടെ ഇറക്കുമതി അനുമതി വ്യാപകമായി ചൂഷണം ചെയ്യപ്പെട്ടതാണ് പുതിയ നിയന്ത്രണങ്ങൾക്ക് കാരണം. 

 അമുസ്ലിം രാജ്യങ്ങളുടെ എംബസികളിലെ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അവരുടെ ആവശ്യത്തിന് വിദേശകാര്യമന്ത്രാലയം സൗകര്യപ്പെടുത്തിയ പ്രത്യേക ആപ്ലിക്കേഷൻ വഴി മാത്രം മദ്യം  ആവശ്യപ്പെടാം, അല്ലാതെ സ്വന്തമായി രാജ്യത്തേക്ക് കൊണ്ടുവരാൻ സാധിക്കില്ല. 

ഇതാണ് സൗദിയിൽ മദ്യശാല തുടങ്ങിയെന്ന പേരിൽ പ്രചരിക്കുന്ന വാർത്തയുടെ ആധാരം.

 അതായത് രാജ്യത്തേക്ക് നയതന്ത്ര പരിരക്ഷയുടെ പേരില്‍ അനിയന്ത്രിതമായി മദ്യം കൊണ്ടുവന്നിരുന്ന രീതി ഇനി മുതല്‍ അനുവദിക്കില്ലെന്ന് ചുരുക്കം. 


മദ്യം കൊണ്ടുവരുന്ന കാര്യത്തിൽ ഇളവല്ല കൂടുതല്‍ നിയന്ത്രണങ്ങളാണ് നിലവിൽ ഏര്‍പ്പെടുത്തിയിരിക്കുന്നത്.  

കഴിഞ്ഞ ദിവസം രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അതേസമയം, സൗദിയിലെ ഔദ്യോഗിക മാധ്യമങ്ങളൊന്നും ഈ വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല. കേരളത്തിലെ   ചില മാധ്യമങ്ങളടക്കം ഇതുസംബന്ധിച്ച വാർത്ത തെറ്റായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

നയതന്ത്ര ബന്ധങ്ങളുടെ പരിരക്ഷയുടെ ഭാഗമായി പ്രത്യേക മദ്യവും മറ്റും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാൻ 1961ലെ വിയന്ന കൺവെൻഷൻ തീരുമാനപ്രകാരം അനുമതിയുണ്ടായിരുന്നു. 


 നിയന്ത്രിത അളവിലും എണ്ണത്തിലും മാത്രമേ രാജ്യത്ത് കൊണ്ടുവരാൻ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാൽ ഇത് വ്യാപകമായി ചൂഷണം ചെയ്യാൻ തുടങ്ങിയതോടെയാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്. 

അതേസമയം മദ്യത്തിന്റെ ഉപയോഗത്തിനും വിൽപനക്കും സൗദിയിൽ ഇപ്പോഴും നിരോധനം നിലനിൽക്കുന്നുണ്ട്.

 മദ്യസേവകർക്ക് ഒമ്പത് മാസം തടവോ 80 അടിയോ ആണ് ശിക്ഷ. വിദേശികളാണെങ്കിൽ ശിക്ഷ നടപ്പാക്കിയ ശേഷം നാടുകടത്തും.

Post a Comment

Previous Post Next Post