Trending

"കിന്നാരം " പ്രകാശനം ചെയ്തു





താമരശ്ശേരി കെടവൂർ എം.എം.എ.എൽ പി സ്കൂളിലെ, ഒന്ന് രണ്ട് ക്ലാസുകളിലെ സംയുക്ത ഡയറി " കിന്നാരം" കൊടുവള്ളി BPC  വി.എം മെഹറലി പ്രകാശനം ചെയ്തു. ചടങ്ങിൽ താമരശ്ശേരി സബ് ജില്ല വാങ്മയം ഭാഷാ പ്രതിഭയായി തെരഞ്ഞെടുത്ത നിയ ഫാത്തിമയെ അഭിനന്ദിച്ചു. മുതിർന്ന ആളുകളുടെ കുത്തകയായിരുന്ന ഡയറി എഴുത്ത് കൊച്ചു കുട്ടികൾ ഏറ്റെടുത്തപ്പോൾ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വേറിട്ട അനുഭവമായി. യോഗത്തിൽ, പി ടി എ പ്രസിഡന്റ്  ജസീർ കെ.കെ ,HM  ദിൽഷ ടീച്ചർ, ഷീജ ടീച്ചർ, ഖദീജ ടീച്ചർ ലൈല ടീച്ചർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post