Trending

സമൂഹ ക്യാൻവാസ് ചിത്ര രചന നടത്തി




താമരശ്ശേരി: ശുചിത്വ അവബോധം വളർത്താൻ ഉദ്ദേശിച്ച് , ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ രാജ്യ വ്യാപകമായി നടത്തുന്ന ശുചിത്വ പക്ഷാചരണത്തിൻ്റെ ഭാഗമായി താമരശ്ശേരി ബ്രാഞ്ചിന് മുന്നിൽ സമൂഹ ചിത്ര രചന നടത്തി. 


പരിപാടി താമരശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രി. എ .അരവിന്ദൻ ഉത്ഘാടനം ചെയ്തു.

 ബ്രാഞ്ച് മാനേജർ വി.കെ സാബു അദ്ധ്യക്ഷം വഹിച്ചു. രസിത രവീന്ദ്രൻ സ്വാഗതവും, ടി.വി രുഗ്മിണി നന്ദിയും പറഞ്ഞു.




 പരിപാടിയിൽ LIC ജിവനക്കാരോടൊപ്പം Art & Literature Initiative ചിത്രകാരന്മാർ മജീദ് ഭവനം, പ്രകാശൻ, സുനിത,  കുബൈരിയ നവാസ് തുടങ്ങിയവർ ചിത്രങ്ങൾ വരച്ചു.

Post a Comment

Previous Post Next Post