Trending

ദേശീയപാതയിലെ കിടങ്ങിൽ വീണ് ബൈക്ക് യാത്രികർക്ക് പരുക്ക്.

-



ദേശീയപാതയിലെ കിടങ്ങിൽ വീണ് ബൈക്ക് യാത്രികർക്ക് പരുക്ക്.


താമരശ്ശേരി: ദേശീയ പാത 766, കോഴിക്കോട് കൊല്ലങ്ങൽ റോഡിൽ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട് ഫിഷർ ഫാക്ടറിക്ക് മുൻവശത്തായുള്ള റോഡിൻ്റെ ഓരത്തെ കിടങ്ങിൽ ബൈക്ക് ചാടിയാണ് യാത്രക്കാരായ ഫറോക്ക് സ്വദേശി ശ്രീഷ്നവ്, കാക്കൂർ സ്വദേശി അഭിരാം എന്നിവർക്ക് പരുക്കേറ്റത്.



ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം. ഇരുവരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഇവർ കൊടുകിൽ വിനോദ സഞ്ചാരത്തിന് പോയി തിരികെ വരികയായിരുന്നു

റോഡിൻ്റെ ഓരത്തെ ഒന്നര അടിയിൽ അതികം താഴ്ചയുള്ള കിടങ്ങ് തൊട്ടടുത്ത വളവ്  കഴിഞ്ഞു വരുന്ന വാഹനങ്ങളുടെ ശ്രദ്ധയിൽ പെടില്ലെ, എതിരെയോ, മറികടന്നോ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴാണ് അപകടത്തിൽപ്പെടുന്നത്.

Post a Comment

Previous Post Next Post