താമരശ്ശേരി ജ്വല്ലറി കവർച്ച: പ്രതികളെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പോലീസിനു ലഭിച്ചതായി സൂചന.
കവർച്ചക്ക് ഒരു മാസം മുമ്പ് തന്നെ പ്രതിയെന്ന് സംശയിക്കുന്നവരിൽ ഒരാൾ ജ്വല്ലറിയുടെ പരിസരത്തും, കെട്ടിടത്തിന് പിന്നിലും എത്തി നിരീക്ഷണം നടത്തിയതായും, ജ്വല്ലറിയോട് ചേർന്ന കെട്ടിടത്തിൻ്റെ പിന്നിലെ CCTV ക്യാമറ പ്രവർത്തിക്കുന്ന താണോയെന്ന് സെക്യൂരിറ്റി ജീവനക്കാരനോട് ചോദിച്ചറിഞ്ഞതായും സമീപത്തെ മറ്റൊരു സ്ഥാപനത്തിനകത്തും ഇയാൾ എത്തി ജീവനക്കാരിയുമായി സംസാരിച്ചതായും പറയുന്നു, CC tv ദൃശ്യവും ഇവിടെ എത്തിയ ആളുടെ രൂപവും തമ്മിൽ സാമ്യമുണ്ടെന്നാണ് സൂചന.
ജ്വല്ലറിയുടെ ചുറ്റുപാടുമുള്ള സ്ഥാപനങ്ങളിലെ ഒരു മാസം മുമ്പുവരെയുള്ള ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് തുടങ്ങി.
CCtv പരിശോധന പൂർത്തിയാവുന്നതോടെ പ്രതിയെ തിരിച്ചറിയാൻ സാധിക്കുമെന്നാണ് വിവരം.
അതേ അവസരത്തിൽ തന്നെ വിവിധ മൊബൈൽ സേവന ധാതാക്കളിൽ നിന്നും കവർച്ച നടന്ന ദിവസവും, അതിനു മുമ്പും ലൊക്കേഷനിൽ എത്തിയ ഫോൺ നമ്പറുകളുടെ വിവരങ്ങളും ശേഖരിച്ചു വരുന്നുണ്ട്.
