Trending

ഫോൺ മോഷ്ടാവിനെ പിടികൂടി; പോലീസ് എത്തും മുമ്പ് രക്ഷപ്പെട്ടു







താമരശ്ശേരി: താമരശ്ശേരി ചുങ്കം ന്യൂ ഫോം ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം മേശയിൽ വെച്ച  മൊബൈൽ ഫോൺ കവർന്ന മോഷ്ടാവിനെ ഫോണിൻ്റെ ഉടമയും നാട്ടുകാരും ചേർന്ന് കണ്ടെത്തി.

താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിനു മുന്നിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തു നിന്നുമാണ് ആസാം സ്വദേശിയായ അനാറിനെ പിടികൂടിയത്.

ഫോൺ തിരികെ വാങ്ങി പോലീസിനെ ഏൽപ്പിക്കാൻ കാത്തിരിക്കുന്നതിനിടയിൽ പ്രതി രക്ഷപ്പെട്ടതിനാൽ പോലീസിന് പിടികൂടാൻ സാധിച്ചില്ല.

പുത്തനത്താണി സ്വദേശി മർസൂക്കിൻ്റെ ഫോണായിരുന്നു ഇന്നുച്ചക്ക് കവർന്നത്
CCTV ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്..




Post a Comment

Previous Post Next Post