അടിവാരം സ്വദേശിനിയായ യുവതിയും, വൈത്തിരി സ്വദേശിനിയും തമ്മിലാണ് കയ്യാങ്കളിയുണ്ടായത്.. ഇവർക്കെതിരെ 41 A(1)Crpcപ്രകാരം നോട്ടീസ് നൽകിയ ശേഷമാണ് lPC 1860/24U/S,160 വകുപ്പ് ചേർത്ത് കേസെടുത്തത്.വ്യാഴാഴാച ഉച്ചക്ക് 12.15 ഓടെയായിരുന്നു സംഭവം.
താമരശ്ശേരി എസ് ഐ ബാബുരാജിൻ്റെ പരാതിയിലാണ് കേസെടുത്തത്.
പരാതി പരിഹരിക്കുന്നതിനായി കക്ഷികളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി സംസാരിക്കുന്നതിനിടെ പരാതിക്കാരിയുടെയും, എതിർകക്ഷിയുടെയും കൂടെ വന്നവർ പരസ്പരം കയ്യാങ്കളി നടത്തുകയായിരുന്നു. സ്റ്റേഷനിലെ വനിതാ പോലീസുകാരാണ് ഇവരെ പിടിച്ചു മാറ്റിയത്.
