കൊടുവള്ളി കേരളത്തിലെ കാർഷിക മേഖല നേരിടുന്ന പ്രധിസന്ധിക്ക് കാരണം എൽ.ഡി.എഫ് സർക്കാരിൻ്റെ ദുർഭരണവും, ധൂർത്തും, കാർഷികോത്പന്നങ്ങളുടെ വിലക്കുറവും, നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവും കാരണമാണ് കർഷകരുടെ ആത്മഹത്യ നിരക്ക് കൂടുന്നതെന്ന് കൊടുവള്ളി മണ്ഡലം സ്വതന്ത്ര കൗൺസിൽ ഉദ്ഘ ടന വേളയിൽ വി.എം ഉമ്മർ മാസ്റ്റർഅഭിപ്രായപ്പെട്ടു. ഉടനടി സർക്കാർ കർഷകരുടെ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു
സ്വതന്ത്ര കർഷക സംഘം മണ്ഡലംപ്രസിഡൻ്റ് പി.കെ. മൊയ്തീൻ ഹാജിയുടെ അധ്യക്ഷതയിൽ എൻ.സി.ഉസ്സയിൻ മാസ്റ്റർ, കെ.കെ. അബ്ദുറഹ്മാൻ മാസ്റ്റർ, എം.എ. ഗഫൂർ മാസ്റ്റർ, എ.പി. മുസ്സ, ജെ.ടി. അബ്ദുറഹിമാൻ, പി.പി. മുഹമ്മദ്, എ.കെ.അബ്ബാസ്, ജുബൈർ കൂടത്തായി , ഒ.ആലിഹാജി, എം. ആലി മാസ്റ്റർ, കെ.ടി. അബ്ദുറഹിമാൻ , എ.പി. ഉസ്സയിൻ, ഹബീബ് കോരങ്ങാട്, സലാം മാസ്റ്റർ എന്നിവർ സംസാരിച്ചു
ഹബീബ് ചെറുപ്പ യുടെ നിരീക്ഷണത്തിൽ സ്വതന്ത്ര കർഷക സംഘം മണ്ഡലം ഭാരവാഹികളായി ജെ.ടി. അബ്ദുറഹിമാൻ, പ്രസിഡൻ്റ്)പി.പി. മുഹമ്മദ് (ജന. സെക്രട്ടരി ) പി.കെ. മൊയ്തീൻ ഹാജി (ട്രഷറർ)വി.മുഹമ്മദ്, ജുബൈർ കൂടത്തായി, മൂത്താട്ട് മുഹമ്മദ് ഹാജി (വൈസ് പ്രസിഡൻ്റ്) ടി. സലാം മാസ്റ്റർ, കെ.ടി. അബ്ദുറഹിമാൻ, സലാം മാസ്റ്റർ തച്ചംപെയിൽ , ( സെക്രട്ടരി മാർ) എന്നിവരെ തെരെഞെടുത്തു.
