Trending

താമരശ്ശേരിയിൽ കാർഷിക വിളകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു.





താമരശ്ശേരി കെടവൂർ  മുണ്ടോളി പാലത്തിന് സമീപം റിട്ട. ഫയർ ഓഫീസറായ കെ.പി ജയപ്രകാശിൻ്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ കാർഷിക വിളകളാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്.

വയൽ വരമ്പിൽ നട്ടുവളർത്തിയ 12 തെങ്ങിൻ തൈ, 42 കവുങ്ങ്, മൂന്ന് ജാതി എന്നിവയാണ് നശിപ്പിച്ചത്.80 സെൻ്റ് സ്ഥലമാണ് ജയപ്രകാശിന് ഇവിടെയുള്ളത്

രണ്ടു വർഷം മുമ്പ് ഇതേ പറമ്പിന് സമീപം സമാന രൂപത്തിൽ ജയപ്രകാശിൻ്റേയും, അയൽക്കാരുടേയും 450 ഓളം കവുങ്ങ്, കുലക്കാറായതെങ്

 ,റബൂട്ടാൻ തുടങ്ങിയവ നശിപ്പിച്ചിരുന്നു. പോലീസിൽ അന്ന് പരാതി നൽകിയെങ്കിലും യാതൊരു തുടർ നടപടികളും ഉണ്ടായിരുന്നില്ല.

സാമുഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഇന്നലെ രാത്രിയാണ് സംഭവം



Post a Comment

Previous Post Next Post