സ്കൂട്ടറിൽ കടത്തുകയായിരുന്ന 112.60 ഗ്രാം എം ഡി എം എയുമായാണ് ഷക്കീൽ ഹര്‍ഷാദിനെ പൊലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ താമസ സ്ഥലത്ത് നിന്ന് 99.98 ഗ്രാം മെത്തഫിറ്റമിൻ, 76.2 ഗ്രാം എം ഡി എം എ,എക്സ്റ്റസി പിൽസ്,7.38 ഗ്രാം എൽ എസ് ഡി, 9.730 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും പിടികൂടിയിരുന്നു. ഇവയെല്ലാം കൈവശം വച്ചതിനും വിപണനം നടത്തിയതിനും ഉപയോഗിച്ചതിനുമാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്.
