താമരശ്ശേരി: തുടർച്ചയായി വ്യാജ വാർത്ത പടച്ചു വിടുന്ന " താമരശ്ശേരി വാർത്തകൾ " എന്ന ഗ്രൂപ്പുമായി "T News താമരശ്ശേരി വാർത്തകൾ " എന്ന ഗ്രൂപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് മാന്യ അംഗങ്ങളേയും, നാട്ടുകാരെയും ഒരിക്കൽ കൂടി അറിയിക്കുന്നു.
ഇന്ന് കാണാതായ സ്ത്രീ മരിച്ചെന്ന് കാണിച്ചാണ് വ്യാജ വാർത്ത നൽകിയത്, കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ മയക്കുമരുന്നുമായി 5 പേർ പിടിയിലെന്ന് വ്യാജ വാർത്ത നൽകിയിരുന്നു, അതിനു മുമ്പ് സി പി എം നേതാവിനെതിരെയും വ്യാജ വാർത്ത നൽകിയുരുന്നു.
T News നൽകുന്ന പ്രദേശിക വാർത്തകൾ ഞങ്ങളുടെ റിപ്പോർട്ടർമാർ നേരിട്ട് ശേഖരിക്കുന്ന വിവരങ്ങളും, ഫോട്ടോകളും വെച്ചാണ് നൽകി വരുന്നത്. ഓരോ സംഭവങ്ങൾ നടക്കുംമ്പോഴും പരമാവധി ഞങ്ങളുടെ പ്രതിനിധികൾ നേരിട്ട് സ്ഥലത്ത് എത്താറുണ്ട്
എന്നാൽ പ്രദേശങ്ങളുമായി യാതൊരു ബന്ധവും പുലർത്താത്ത ആളുകൾ യാതൊരു പരിശോധനയുമില്ലാതെയാണ് വ്യാജവാർത്തകൾ പടച്ചു വിടുന്നത്. ഇത്തരം വാർത്ത നൽകുന്നത് T News താമരശ്ശേരി വാർത്താ ഗ്രൂപ്പാണ് എന്ന് തെറ്റി ധരിച്ച് പലരും നേരിട്ട് വിളിക്കാൻ ഇടയായ സാഹചര്യത്തിലാണ് ഇത്തരം ഒരു വിശദീകരണം നൽകേണ്ടി വരുന്നത്.ഇന്ന് കാണാതായ സ്ത്രീയുമായി ബന്ധപ്പെട്ടവരും ഞങ്ങളെ വിളിച്ചിരുന്നു.
T News തുടക്കകാലത്ത് ഉപയോഗിച്ചിരുന്ന ലോഗോയും, പേരും ഉപയോഗിച്ചാണ് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്. ഇതാണ് ആളുകളിൽ തെറ്റിധാരണക്ക് ഇടയാക്കുന്നത്.
വ്യാജ വാർത്ത നൽകുന്ന വാർത്താ ഗ്രൂപ്പ് നടത്തുന്നവർ എവിടെ നിന്നോ ആരെങ്കിലും നൽകുന്ന വാർത്തകൾ കോപ്പിയടിച്ച് നൽകുകയും, ചിത്രങ്ങൾ ക്രിത്രിമം കാണിച്ച് തങ്ങളുടേത് എന്ന രൂപത്തിൽ നൽകുന്നവരുമാണ്.
ഇവർ ഇന്നു നൽകിയ വ്യാജവാർത്ത ഇന്ന് രാവിലെ വീട്ടിൽ നിന്നും കാണാതായ റോസമ്മ ദേവസ്യയെ കുറിച്ചായിരുന്നു.
ശരിയായ വാർത്ത താഴെ
കോടഞ്ചേരി: തുഷാരഗിരി വട്ടച്ചുവട് ഭാഗത്ത് താമസിക്കുന്ന നടുവിലേട്ട് റോസമ്മ ദേവസ്യ 76 വയസ്സ് ഇന്ന് രാവിലെ മുതൽ വീട്ടിൽ നിന്ന് കാണാതായിരുന്നു.
നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിൽ വീട്ടിൽ നിന്ന് കുറച്ച് അകലെ ഒരു പറമ്പിൽ നിന്ന് കണ്ടെത്തിയിരിക്കുന്നു. യാതൊരു ശാരീരിക പ്രശ്നങ്ങളുമില്ലാതെ ഇവരെ വീട്ടിൽ തിരികെ എത്തിച്ചിട്ടുണ്ട്.
..............................,.......
ഞങ്ങളുമായി സഹകരിച്ച്
പ്രവർത്തിക്കുന്ന മറ്റു വാർത്താ ഗ്രൂപ്പുകൾ താഴെ പറയുന്നവയാണ്.
ന്യൂസ് വേൾഡ് തിരുവമ്പാടി, നാട്ടുവാർത്ത താമരശ്ശേരി, ടൈം വിഷൻ താമരശ്ശേരി, സത്യം ഒൺലൈൻ തുടങ്ങിയവ മാത്രമാണ്.
