Trending

K Fon ബി പി എൽ കുടുംബങ്ങൾക്കുള്ള പൂർണ സൗജന്യ കണക്ഷൻ; താമരശ്ശേരി പഞ്ചായത്ത് തല ഉദ്ഘാടനം ജെടി അബ്ദുറഹ്മാൻ മാസ്റ്റർ നിർവ്വഹിച്ചു





K Fon താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പൂർണ സൗജന്യ കണക്ഷൻ ആറാം വാർഡിൽ ആലപ്പടിമ്മൽ അഞ്ജലി ക്യഷ്ണയുടെ വീട്ടിൽ നൽകി.

ഇൻ്റർനെറ്റ് കണക്ഷനും, വരിസംഖ്യയും പൂർണമായും സൗജന്യമാണ്.

പഞ്ചായത്ത് തലത്തിൽ നൽകിയ ലിസ്റ്റ് പ്രകാരമാണ് BPL കുടുംബങ്ങൾക്ക് പൂർണ സൗജന്യ കണക്ഷൻ നൽകുന്നത്.

തിരഞ്ഞെടുത്ത BPL കുടുംബങ്ങൾ വരി സംഖ്യയടക്കം യാതൊരു തുകയും നൽകേണ്ടതില്ല.

താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജെ ടി അബ്ദുറഹ്മാൻ മാസ്റ്റർ പഞ്ചായത്തിലെ ആദ്യ കണക്ഷൻ്റെ മോഡം കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.

Post a Comment

Previous Post Next Post